ദോഹ: അത്യാധുനിക സാങ്കേതിക മേഖലകളിലും സപ്ലൈ ചെയിൻ സുരക്ഷയിലും സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഖത്തറും അമേരിക്കയും ‘പാക്സ് സിലിക്ക’ (Pax Silica) പ്രഖ്യാപനത്തിൽ ഒപ്പുവച്ചു.
ആഗോള സാമ്പത്തിക സ്ഥിരതക്കും സുരക്ഷയ്ക്കും പിന്തുണ നൽകുന്ന തന്ത്രപ്രധാന നീക്കമായാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തറിന് വേണ്ടി അന്താരാഷ്ട്ര വ്യാപാരകാര്യങ്ങളുടെ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സയ്യിദും, അമേരിക്കയ്ക്ക് വേണ്ടി സാമ്പത്തിക വളർച്ച, ഊർജ്ജം, പരിസ്ഥിതി എന്നിവയ്ക്കുള്ള യുഎസ് അണ്ടർ സെക്രട്ടറി ജേക്കബ് ഹൈൽബ്രുന്നും പ്രഖ്യാപനത്തിൽ ഒപ്പുവച്ചു. ......
ദോഹ: മെട്രാഷ് (Metrash) മൊബൈൽ ആപ്പ് വഴി
വാഹനത്തിന്റെ ഉടമസ്ഥാവകാശം സുരക്ഷിതമായും ലളിതമായും മാറ്റാൻ കഴിയുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പുതിയ അപ്ഡേറ്റിന് ശേഷം, നടപടിക്രമം പൂർത്തിയാക്കുന്നതിന് മുൻപ് വാങ്ങുന്നയാളുടെ അംഗീകാരം നിർബന്ധമാക്കിയിട്ടുണ്ട്. ......
ദോഹ: ട്യൂഷൻ സേവനം സുതാര്യമാക്കുന്നതിന്റ ഭാഗമായിലൈസൻസ് നേടിയ ട്യൂഷൻ അധ്യാപകർക്കായി വിദ്യാഭ്യാസ–ഉന്നത വിദ്യാഭ്യാസ മന്ത്രാലയം ആദ്യ തിരിച്ചറിയൽ കാർഡ് (Identification Card) പുറത്തിറക്കി. വിദ്യാഭ്യാസ നിലവാരം ഉയർത്തുകയും, അധ്യാപകന്റെ യോഗ്യത വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും സ്ഥിരീകരിക്കാനാവുകയും ചെയ്യുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം.മന്ത്രാലയം അംഗീകരിച്ച ഔദ്യോഗിക തിരിച്ചറിയൽ കാർഡാണ് ഇത്. ......
പാലക്കാട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലം തിരിച്ചുപിടിക്കാൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നിർണായക രാഷ്ട്രീയ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മണ്ഡലത്തിൽ വൻ വിജയസാധ്യതയുള്ള ഒരു ‘സർപ്രൈസ്’ സ്ഥാനാർഥിയെ രംഗത്തിറക്കാനുള്ള ചർച്ചകൾ പാർട്ടിയുടെ ഉന്നതതലങ്ങളിൽ സജീവമാണ്. ......
കൊച്ചി: അരുവിപ്പുറം ക്ഷേത്രം-മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദയ്ക്കെതിരെ സംസ്ഥാന പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. രണ്ടു മാസത്തേക്കാണ് ഉത്തരവിന്റെ പ്രവർത്തനം ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് സ്റ്റേ ചെയ്തത്.
അരുവിപ്പുറം മഠം സെക്രട്ടറിയുടെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കമ്മീഷൻ നടപടികൾ താൽക്കാലികമായി നിർത്തിവെക്കാൻ ഉത്തരവിടുകയായിരുന്നു. ......
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ വീണ്ടും ഒരു വൻ അഴിച്ചുപണിക്ക് സാധ്യതയേറുന്നു. മുന്നണി വിപുലീകരണം ലക്ഷ്യമിട്ടുള്ള യു.ഡി.എഫിന്റെ നീക്കങ്ങൾ ഫലം കാണുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ......
ന്യൂഡൽഹി: തെരുവുനായ ആക്രമണങ്ങളിൽ നിന്നുണ്ടാകുന്ന ഓരോ കടി, പരിക്ക്, മരണം എന്നിവയ്ക്കും സംസ്ഥാന സർക്കാരുകൾക്ക് ഭീമമായ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് സുപ്രീംകോടതി കടുത്ത മുന്നറിയിപ്പ് നൽകി. കുട്ടികളെയും പ്രായമായവരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങൾക്ക് പ്രത്യേക ഉത്തരവാദിത്തം ഉണ്ടാകുമെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത, എൻ.വി. ......
ന്യൂഡൽഹി: ഹിന്ദു നിയമപ്രകാരം സ്ത്രീകളുടെ സുരക്ഷയും അവകാശങ്ങളും ഉറപ്പുവരുത്തുന്ന നിർണ്ണായക വിധിയുമായി സുപ്രീം കോടതി. അമ്മായിയപ്പൻ മരിച്ചതിന് ശേഷമാണ് മകൻ മരിച്ചതെങ്കിലും, വിധവയായ മരുമകൾക്ക് അമ്മായിയപ്പന്റെ സ്വത്തിൽ നിന്നും ജീവനാംശം ആവശ്യപ്പെടാൻ നിയമപരമായി അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. ......
ന്യൂഡൽഹി: കോടതിയിൽ തർക്കം നിലനിൽക്കുന്ന വസ്തു (Pendente Lite) വാങ്ങുന്നവർക്ക് ആ കേസിന്റെ അന്തിമ വിധി തടസ്സപ്പെടുത്താനോ സ്റ്റേ വാങ്ങാനോ അവകാശമില്ലെന്ന് സുപ്രീം കോടതി. ജസ്റ്റിസ് മനോജ് മിശ്ര, ജസ്റ്റിസ് ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
കോടതിയുടെ പ്രധാന നിരീക്ഷണങ്ങൾ:
ലിസ് പെൻഡൻസ് (Lis Pendens) നിയമം: 1882-ലെ വസ്തു കൈമാറ്റ നിയമത്തിലെ (Transfer of Property Act) സെക്ഷൻ 52 പ്രകാരം, ഒരു കേസ് കോടതിയുടെ പരിഗണനയിലിരിക്കെ നടത്തുന്ന ഏതൊരു ഇടപാടും ആ കേസിന്റെ അന്തിമ വിധിക്ക് വിധേയമായിരിക്കും.
തടസ്സവാദങ്ങൾ നിലനിൽക്കില്ല:
സിവിൽ നടപടിക്രമം (CPC) ഓർഡർ XXI റൂൾ 102 പ്രകാരം, കേസ് നടക്കുമ്പോൾ വസ്തു വാങ്ങിയ ഒരാൾക്ക് വിധി നടപ്പാക്കുന്നതിനെതിരെ (Execution of Decree) പരാതി നൽകാൻ കഴിയില്ല.
തുടരന്വേഷണം ആവശ്യമില്ല:
വസ്തു വാങ്ങിയത് കേസ് നിലനിൽക്കുമ്പോഴാണെന്ന് വ്യക്തമായാൽ, പിന്നീട് മറ്റ് അന്വേഷണങ്ങൾ കൂടാതെ തന്നെ അത്തരം പരാതികൾ തള്ളിക്കളയാമെന്ന് കോടതി വ്യക്തമാക്കി.
കേസിന്റെ പശ്ചാത്തലം:
1973-ലെ ഒരു വിൽപന കരാറുമായി ബന്ധപ്പെട്ട തർക്കമാണ് കേസിന് ആധാരം. ......
പത്തനംതിട്ട: ലൈംഗികപീഡനക്കേസിൽ അറസ്റ്റിലായ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി പൊലീസ് ആദ്യ തെളിവെടുപ്പ് നടത്തി. തിരുവല്ലയിലെ സ്വകാര്യ ഹോട്ടലിൽ എത്തിച്ചാണ് ഇന്നു പുലർച്ചെ തെളിവെടുപ്പ് നടത്തിയത്. ......